വിവരാവകാശത്തിനുള്ള ഫീസ് അടയ്ക്കുന്നത് ചട്ടപ്രകാരം വേണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (08:47 IST)
സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാര്‍ഗങ്ങളിലൂടെയാകണമെന്നു നിര്‍ദേശിച്ചു സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവ്. വിവരാവകാശ നിയമത്തിന് പൂരകമായി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത കേരള റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ (റെഗുലേഷന്‍ ഓഫ് ഫീ ആന്‍ഡ് കോസ്റ്റ് റൂള്‍സ്) 2006 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ വിവരാവകാശ നിയമ പ്രകാരം ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
സര്‍ക്കാര്‍ ട്രഷറിയിലെ 00706011899 റെസിപ്റ്റ്സ് അണ്ടര്‍ ആര്‍ടിഐ ആക്ട് എന്ന ശീര്‍ഷകത്തില്‍ ഒടുക്കിയ ചലാന്‍, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍/സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുടെ ഓഫീസുകളില്‍ നേരിട്ടു പണമടച്ച രസീത്, കോര്‍ട്ട്ഫീ സ്റ്റാംപ്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓര്‍ഡര്‍ എന്നിവ മുഖേന അടയ്ക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article