ആര്‍എസ്എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ റിമാന്‍ഡ് ജില്ലാ സെഷന്‍സ് ജഡ്ജി വി ഷിര്‍സി ജൂണ്‍ 22 വരെ നീട്ടി. കേസില്‍ അറസ്റിലായ 19 പ്രതികളുടെ റിമാന്‍ഡാണു നീട്ടിയത്. ക്രൈംബ്രാഞ്ചില്‍ നിന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം കോടതിയില്‍ ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ ഹാജരായി.