ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടിൽ മാറ്റമില്ല: ടിജെ ചന്ദ്രചൂഡൻ

ശനി, 1 ഓഗസ്റ്റ് 2015 (15:40 IST)
തങ്ങള്‍ക്ക് അര്‍ഹമായ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആർഎസ്പി ജനറൽ സെക്രട്ടറി ടിജെ ചന്ദ്രചൂഡൻ. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിക്കാൻ ആർഎസ്പിക്ക് അർഹതയുണ്ട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർഎസ്പിക്ക് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഡെ സ്പീക്കർ സ്ഥാനത്തെ ഗൗരവമായാണ് പാർട്ടി കാണുന്നത്. തിരുവനന്തപുരം ജില്ലയിൽ ആർഎസ്പിക്ക് സീറ്റ് വേണമെന്ന നിലപാടിലും പിന്നോട്ടില്ലെന്നും ടിജെ ചന്ദ്രചൂഡൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക