കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും

അഭിറാം മനോഹർ

വെള്ളി, 28 ഫെബ്രുവരി 2025 (19:25 IST)
കേരളത്തിലെ പകല്‍ താപനിലയില്‍ ഉണ്ടായ വലിയ വര്‍ധനവിനിടെ സംസ്ഥാനത്ത് ലഭിച്ച ശൈത്യകാല മഴയിലും വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ 28 വരെയുള്ള സീസണില്‍ ലഭിക്കേണ്ട ശൈത്യകാലമഴയ്ല്‍ 66 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 21.0 മില്ലീമീറ്റര്‍ മഴയായിരുന്നു ഈ സമയത്ത് കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 7.2 ശതമാനം മഴ മാത്രമാണ് ഈ കാലയാളവില്‍ ലഭിച്ചത് എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
 
മുന്‍വര്‍ഷം ഇക്കാലയളവില്‍ 29.7 മില്ലീമീറ്റര്‍ മഴയും 2023ല്‍ 37.4 മില്ലീമീറ്ററും 2022ല്‍ 57.1 മില്ലീമീറ്റമഴയും ലഭിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ 9 ദിവസവും ഫെബ്രുവരിയില്‍ 7 ദിവസവും മാത്രമാണ് മഴ ലഭിച്ചത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ മഴ ലഭിക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. മാര്‍ച്ചിലെ ആദ്യദിനസങ്ങളില്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി മധ്യ- തെക്കന്‍ കേരളത്തില്‍ പലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്.
 
 മഴ ലഭിക്കുമെങ്കിലും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില വര്‍ഷിക്കുമെന്നും വടക്കന്‍ കേരളത്തിലും തെക്കെ മേഖലയിലും സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍