റോഡ് നിർമ്മിച്ച് നൽകിയില്ല: കോട്ടയത്ത് യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്തു

Webdunia
ശനി, 8 ഫെബ്രുവരി 2020 (14:52 IST)
കോട്ടയം: റോഡ് നിർമ്മിച്ച് നൽകാത്തതിലുള്ള ദേഷ്യം തീർക്കാൻ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്ത് യുവാവ്. കോട്ടയം ചെമ്പ് പഞ്ചായത്തിലാണ് സംഭവം ഉണ്ടായത്. പ്രദേശവാസിയായ സജികുമാറാണ് പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തത്.

പഞ്ചായത്ത് റോഡ് നിർമ്മിച്ച് നൽകിയില്ല എന്ന് അരോപിച്ച് പഞ്ചായത്ത് ഓഫിസിലെ ജനൽ ചില്ലുകൾ ഇയാൾ കൈകൾകൊണ്ട് അടിച്ചുതകർക്കുകയായിരുന്നു. കൈകൾക്ക് സാരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article