റോഡില്‍ അപകട സാധ്യത കുറയ്ക്കാം, എന്താണ് 'Tail Gating' ?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (14:20 IST)
റോഡില്‍ ഒരു വാഹനത്തിന്റെ  തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാന്‍ സാധ്യതയുള്ള പ്രവര്‍ത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകില്‍ 'Safe Distance '' ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തന്റെ വാഹനം പോകുന്ന വേഗതയില്‍ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോള്‍ വാഹനം സുരക്ഷിതമായി നില്‍ക്കാന്‍ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിന്റെ വേഗത, ബ്രേയ്ക്കിന്റെ എഫിഷ്യന്‍സി, ടയര്‍ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷന്‍ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
 
നമ്മുടെ റോഡുകളില്‍ 3 സെക്കന്റ് റൂള്‍ പാലിച്ചാല്‍ നമുക്ക് 'Safe Distance' ല്‍ വാഹനമോടിക്കാന്‍ കഴിയും. മുന്‍പിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു - സൈന്‍ ബോര്‍ഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോണ്‍ പോസ്റ്റ്, അല്ലെങ്കില്‍ റോഡിലുള്ള മറ്റേതെങ്കിലും മാര്‍ക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകള്‍ക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിന്റ് കടക്കാന്‍ പാടുള്ളൂ. ഇതാണ് 3 സെക്കന്റ് റൂള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കന്റെങ്കിലും ആവണം.

അനുബന്ധ വാര്‍ത്തകള്‍

Next Article