വാഹനപരിശോധനക്കിടെ പത്ത് വയസ്സുകാരിക്ക് മര്‍ദ്ദനം

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (18:42 IST)
വാഹനപരിശോധനയ്ക്കിടെ പത്ത് വയസ്സുകാരിക്ക് മര്‍ദ്ദനം. കൊല്ലം കരീക്കോട് ആണ് സംഭവം നടന്നത്.
 
പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിയാണ് മര്‍ദ്ദനത്തിന് ഇരയായത്. വാഹനം നിര്‍ത്തിയില്ല എന്നാരോപിച്ച് പിന്‍സീറ്റിലിരുന്ന കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.
 
സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ തടഞ്ഞു വെക്കുകയും കൊല്ലം ചെങ്കോട്ട റോഡ് ഉപരോധിക്കുകയും ചെയ്തു.