ചെക്ക് കേസ്: റിസബാവ പണം കെട്ടി വച്ച് തടിതപ്പി

എ കെ ജെ അയ്യര്‍
വ്യാഴം, 20 ഓഗസ്റ്റ് 2020 (19:51 IST)
ചെക്ക് കേസില്‍ സിനിമാ നടന്‍ റിസ ബാവയ്ക്കെതിരെ കൊച്ചി ഫാസ്റ്റ് ക്ലാസ് മജിസ്ട്രേട് കോടതി പുറപ്പെടുവിച്ച അറസ്‌റ് വാറന്റിനെ തുടര്‍ന്ന് റിസ ബാവ ഇന്ന് ഹാജരായി കോടതിയില്‍ പണം കെട്ടിവച്ച് തടിതപ്പി. 2015 ല്‍ കൊച്ചി എളമക്കര സ്വദേശി സാദിഖിന് നല്‍കാനുള്ള പണത്തിനു പകരം ചെക്ക് നല്‍കുകയും അത് പണമില്ലാതെ മടങ്ങുകയും ചെയ്തിരുന്നു. 
 
തുടര്‍ന്ന് സാദിഖ് നല്‍കിയ കേസിനെ തുടര്‍ന്ന് റിസ ബാവയ്ക്ക് പണം നല്‍കാനുള്ള സമയ പരിധിയും നല്‍കിയിരുന്നു. ചൊവ്വാഴ്ചയോടെ പണം തിരികെ നല്‍കാനുള്ള സമയ പരിധി തീര്‍ന്നതിനെ തുടര്‍ന്നാണ് കോടതി അറസ്‌റ് വാറന്റ് പുറപ്പെടുവിച്ചത്. 
 
റിസ ബാവായുടെ മകളും സാദിഖിന്റെ മകനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നതിന്റ പരിചയത്തില്‍ റിസബാവ സാദിഖില്‍ നിന്ന് പതിനൊന്നു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഇതാണ് ഇത്തരത്തില്‍ കലാശിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article