വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഋഷിരാജ് സിംഗിനെ മാറ്റിയ നടപടി റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.പ്രമുഖരുടെ വൈദ്യുതി മോഷണം കണ്‌ടെത്തിയതിനായിരുന്നു ഋഷിരാജ് സിംഗിനെ തല്‍സ്ഥാനത്തു നിന്നും നീക്കിയതെന്നും വി എസ് ആരോപിച്ചു.
ചില ഉന്നതരുടെ വൈദ്യുതി മോഷണം പിടികൂടിയതാണ് കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസർ സ്ഥാനത്തുനിന്നും ഋഷിരാജ് സിംഗിനെ നീക്കി ആംഡ് പോലീസ് ബറ്റാലിയനിലേക്ക് നിയമിച്ചതിന് പിന്നിലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.