ഋഷിരാജ് സിംഗിനെ വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ചു

Webdunia
വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (12:48 IST)
എഡിജിപി ഋഷിരാജ് സിംഗിനെ കെഎസ്ഇബിയുടെ ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ചു. ഋഷിരാജ് സിംഗ് നിലവില്‍ സര്‍ക്കാരിന്‍റെ നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫീസറാണ്. നിര്‍ഭയ പദ്ധതിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ഋഷിരാജ് സിംഗിന്റെ ശുപാര്‍ശ നല്‍കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇത് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള അഭിപ്രായ വ്യത്യാസത്തിന് കാരണമായി.

ഇതേത്തുടര്‍ന്ന് ഏറെ കാലം അവധിയിലായിരുന്ന സിംഗ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനം രാജി വയ്ക്കുകയായിരുന്നു.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.