റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാരെ അജ്ഞാത സംഘം വീട്ടില്‍കയറി വെട്ടിക്കൊന്നു. റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ശൈലജയാണ് (59) മരിച്ചത്. കിളിമാനൂര്‍ പുല്ലയില്‍ പേരുവിളയിലാണ് സംഭവം. അഞ്ജാത സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശൈലജയുടെ ഭര്‍ത്താവ് മോഹനനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ 9.30 വരെ വീടിനു മുന്നില്‍ ഇവരെ കണ്ടവരുണ്ട്. എന്നാല്‍ 11.30 ഓടെ ഇവരെ വെട്ടേറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു ശൈലജയുടെ മരണം. വീട്ടില്‍ എത്തിയ ബന്ധുക്കളാണ് ഇവരെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.
മോഷണ ശ്രമത്തിനിടെയാണ് വെട്ടേറ്റതെന്നാണ് സംശയം. അലമാരയുടെ ഒരു വാതില്‍ തുറന്ന നിലയിലായിരുന്നു. വീട്ടില്‍ തന്നെ സ്വര്‍ണ പണയം പലിശക്ക് കൊടുക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു മോഹനന്‍. ഗള്‍ഫില്‍നിന്നും തിരിച്ചു വന്നതിനു ശേഷമാണ് സ്ഥാപനം തുടങ്ങിയത്.