രജിത് കുമാറിന്‍റെ വീടിന് മുകളില്‍ മരം വീണു, ഇനി ജീവിതത്തിൽ പുതിയൊരു വീട് ഉണ്ടാകില്ലെന്ന് രജിത് കുമാർ

ഗേളി ഇമ്മാനുവല്‍
വ്യാഴം, 7 മെയ് 2020 (18:30 IST)
ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ രജിത് കുമാറിന്റെ വീട്ടിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. തിരുവനന്തപുരം ആറ്റിങ്ങിലുളള വീട്ടിലാണ് രജിത് കുമാർ താമസിക്കുന്നത്. ശക്തമായ കാറ്റിൽ അയൽപക്കത്തെ പ്ലാവ് രഞ്ജിത്തിന്റെ വീട്ടിലേക്ക് വീഴുകയായിരുന്നു. 
 
സംഭവത്തിൽ ആർക്കും പരിക്കില്ല. വീടിന് മുകളിലേക്ക് മരം വീണു കിടക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ അറിയിച്ചത് രജിത് കുമാർ തന്നെയാണ്. മരം വെട്ടിമാറ്റി വീട്ടിൻറെ അറ്റകുറ്റപ്പണികൾ ഇന്നു തന്നെ പൂർത്തിയാക്കും. 
 
രജിത് കുമാറിന്റെ അമ്മ പണിത വീടാണിത്. ഇനി ജീവിതത്തിൽ പുതിയൊരു വീട് ഉണ്ടാകില്ല. മരണം വരെ ഈ വീട്ടിൽ കഴിക്കണമെന്നാണ് ആഗ്രഹമെന്നും അജിത് കുമാർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article