'മറ്റുള്ളവരോട് അമിതമായ ഇഷ്ടമുണ്ടെന്ന് കരുതി എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്?'- തനിക്ക് വധഭീഷണി ഉണ്ടെന്ന് ഫുക്രു

വ്യാഴം, 9 ഏപ്രില്‍ 2020 (16:37 IST)
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ടിക് ടോക് താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ഫുക്രു. ഹാക്ക് ചെയ്തവർ തന്റെ അക്കൗണ്ടിൽ നിന്നും മറ്റ് പലർക്കും നിരവധി മോശം കമന്റുകളും സന്ദേശങ്ങളും അയക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഫുക്രു ലൈവിൽ പറഞ്ഞു.
 
തനിക്ക് പലതവണയായി വധഭീഷണി വരെ ഉണ്ടാകാറുണ്ടെന്നും എന്നാൽ അതെല്ലാം അതിന്റെ സ്പിരിറ്റിലാണ് എടുക്കുന്നതെന്നും ഫുക്രു പറയുന്നു. ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത് ശരിയാണോ എന്നറിയില്ലെന്ന് പറഞ്ഞായിരുന്നു ഫുക്രുവിന്റെ തുടക്കം.
 
എന്തിനു വേണ്ടി ഇത് ചെയ്യുന്ന എന്ന് എനിക്കറിയത്തില്ല. ചിലപ്പോൾ മറ്റുള്ളവരോടുള്ള അമിതമായ ഇഷ്ടം കൊണ്ട് ആയിരിക്കും. എന്റെ അക്കൗണ്ട് പലതവണ ഹാക്ക് ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അത് തിരിച്ച് പിടിച്ചിട്ടുമുണ്ട്. നിങ്ങളാരും എന്നെ സംശയത്തോടെ നോക്കണ്ട. ഞാനെന്റെ പറമ്പിലാണ് ഉള്ളത്. എല്ലാവരും വീട്ടില് സേഫ് ആയിരിക്കുക- ഫുക്രു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍