അവസാനം റേഷന്‍ കടയില്‍ നിന്നും ഗോതമ്പ് കിട്ടി; കിട്ടിയപ്പോളോ അതിലൊരു എലി !

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (15:16 IST)
ബി പി എല്‍ വിഭാഗത്തിനു നല്‍കാനായി വച്ചിരുന്ന റേഷന്‍ ഗോതമ്പില്‍ ചത്ത എലിയുടെ ശരീരാവശിഷ്ടം കണ്ടെത്തി. മുക്കോലയ്ക്കലിനടുത്ത് മഠത്തു നടയിലെ റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഗോതമ്പിലാണ് ചത്ത എലിയുടെ അവശിഷ്ടം കണ്ടെത്തിയത്.
 
ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൌജന്യമായി നല്‍കുന്ന ഗോതമ്പാണിത്. മുക്കോല ഇളയം‍പള്ളിക്കോണം സ്വദേശി സജയ് കുമാറിനാണ് ചത്ത എലിയുടെ ഭാഗങ്ങള്‍ ഗോതമ്പിനൊപ്പം ലഭിച്ചത്. വിവരം ഉടന്‍ തന്നെ ഭക്‍ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. വിതരണം ചെയ്യാനായി വച്ചിരിക്കുന്ന ഭക്‍ഷ്യ സാധനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് നേരത്തേ പരാതിയുണ്ടായിരുന്നു എന്നാണു റിപ്പോര്‍ട്ട്.  
 
Next Article