അതിര്‍ത്തിയിലെ ദുരിതം വിവരിക്കുന്ന വിഡിയോ പുറത്തുവിട്ട ജവാനെ കാണാനില്ല

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (15:13 IST)
അ​തി​ര്‍​ത്തി​യി​ലെ ജ​വാ​ന്മാ​ര്‍ പ​ട്ടി​ണി​യി​ലാ​ണെ​ന്ന് ഫേ​സ്‌ബുക്കി​ലൂ​ടെ വ്യക്തമാക്കിയ ബി​എ​സ്എ​ഫ് ജ​വാ​ന്‍ അ​റ​സ്റ്റി​ലാ​യ​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ. ബി​എ​സ്എ​ഫ് ജ​വാ​ന്‍ തേ​ജ് ബ​ഹ​ദൂര്‍ യാദവിന്റെ​ ഭാ​ര്യ ഷ​ർ​മി​ള​യാ​ണ് ആരോപണവുമായി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

വീഡിയോ പുറത്തുവന്നതിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. ബിഎസ്എഫില്‍ നിന്ന് വിരമിക്കാന്‍ തേജ് ബഹദൂര്‍ യാദവിനോട് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ മാനസികമായും ശാരീരികമായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായും ഷര്‍മ്മിള യാദവ് പറഞ്ഞു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച തേ​ജ് ബ​ഹ​ദൂ​ർ വീ​ട്ടി​ൽ എ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. തേ​ജ് ബ​ഹ​ദൂ​ർ മ​റ്റൊ​രാ​ളു​ടെ ഫോ​ണി​ൽ‌​നി​ന്ന് ത​ന്നെ വി​ളി​ച്ച​താ​യും അ​റ​സ്‌റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​താ​യും ഷ​ർ​മി​ള പ​റ​യു​ന്നു.

എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഷ​ർ​മി​ള ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ‌ ബി​എ​സ്എ​ഫ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു. തേജ് ബഹാദൂര്‍ യാദവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ പ്രതികരിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Article