സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ സമയപരിധി 2024 ഡിസംബര്‍ 31 വരെ നീട്ടി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ ആദ്യവാരം ആരംഭിച്ച ഇ- കെവൈസി ഡിസംബര്‍ 16 വരെയായി സംസ്ഥാനത്തെ 88.41 ശതമാനം മുന്‍ഗണനാ കാര്‍ഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങള്‍ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായാണ് ഇ-കെവൈസി അപ്‌ഡേഷന്‍ സമയപരിധി 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിപ്പിച്ചത്.
സ്മാര്‍ട്ട്‌ഫോണ്‍ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്‌ഡേഷന്‍ ചെയ്യാന്‍ സാധിക്കാത്ത കിടപ്പ് രോഗികള്‍, കുട്ടികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍ എന്നിവര്‍ക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥറുടെ നേതൃത്വത്തില്‍ താലൂക്കുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തി വരുകയാണ്. മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ 100 ശതമാനവും പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ-കെവൈസി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.