സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 2,89,860 മുന്‍ഗണനാ കാര്‍ഡുകള്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 22 ഫെബ്രുവരി 2023 (13:18 IST)
2,89,860 മുന്‍ഗണനാ കാര്‍ഡുകള്‍ ഈ സര്‍ക്കാറിന്റെ കാലത്ത് ഇതുവരെ വിതരണം ചെയ്തതായി മുഖ്യമന്ത്രി. അനര്‍ഹര്‍ കൈവശം വെച്ച ഒന്നേമുക്കാല്‍ ലക്ഷം കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുകയുണ്ടായി. പിഴയോ ശിക്ഷയോ ചുമത്താതെ തന്നെയാണ് അനര്‍ഹര്‍ അവര്‍ കൈവശം വെച്ചിരുന്ന മുന്‍ഗണനാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചത്. 
 
ഈ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് കൈമാറി. ഇതിനുപുറമേ 3,34,431 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. ഇതൊക്കെ പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തി ഭക്ഷ്യഭദ്രതയിലേക്ക് നാടിനെ നയിക്കാന്‍ സഹായിക്കുന്ന നടപടികളാണ്, മുഖ്യമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍