വര്‍ക്കലയില്‍ ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 ഫെബ്രുവരി 2023 (19:37 IST)
വര്‍ക്കലയില്‍ ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. മേല്‍വെട്ടൂര്‍ സ്വദേശിയായ ആദര്‍ശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവംനടന്നത്. കഴിഞ്ഞ ദിവസമാണ് വര്‍ക്കല സ്വദേശിനിയായ യുവതി പരാതി നല്‍കിയത്.
 
സ്ത്രീത്വത്തെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. വര്‍ക്കലയില്‍ സര്‍വീസ് നടത്തുന്ന ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് 24 കാരനായ ആദര്‍ശ്. പൊലീസ് ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍