2050 ഓടെ കാലാവസ്ഥ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന 100 സംസ്ഥാനങ്ങളിൽ കേരളവും!

ചൊവ്വ, 21 ഫെബ്രുവരി 2023 (17:22 IST)
ലോകത്ത് കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുമ്പോൾ 2050ഓടെ 100 കോടിയോളം ആളുകൾ കാലാവസ്ഥ വ്യതിയാനത്തിൻ്റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്ന് പഠനം. 2050ഓടെ കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന 100 സംസ്ഥാനങ്ങളിൽ അധികവും അമേരിക്ക,ചൈന, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ക്രോസ് ഡിപൻഡൻസി ഇനീഷ്യേറ്റീവ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
 
2050ഓടെ കാലാവസ്ഥ ദുരന്തം അനുഭവിക്കുന്ന100 സംസ്ഥാനങ്ങളുടെ പട്ടികയിൽ ചൈനയ്ക്ക് പിന്നിൽ ഇന്ത്യ രണ്ടാമതാണ്. ഇന്ത്യയിൽ നിന്നും 14 സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. ബീഹാർ,ഉത്തർപ്രദേശ്,അസം,രാജസ്ഥാൻ,തമിഴ്‌നാട്,മഹാരാഷ്ട്ര,കേരളം,ഗുജറാത്ത്,പഞ്ചാബ്,മധ്യപ്രദേശ്,പശ്ചിമ ബംഗാൾ,ഹരിയാന,കർണാടക,ആന്ധ്ര എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്.
 
വെള്ളപ്പൊക്കം,കാട്ടുതീ,ചൂട്,മണ്ണിൻ്റെ ചലനം,കൊടുങ്കാറ്റ്,അതിശൈത്യം എന്നിവയാണ് പ്രധാനമായും പാരിസ്ഥിതിക ദുരന്തങ്ങളായി കണക്കാക്കുന്നത്. നിലവിൽ വെള്ളപ്പൊക്ക ഭീഷണി കേരളത്തിൽ പതിവാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍