എസ്എസ്എൽസി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം, 28ന് പരീക്ഷ ഇല്ല

ബുധന്‍, 22 ഫെബ്രുവരി 2023 (13:08 IST)
ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. മാർച്ച് നാലിലേക്കാണ് പരീക്ഷകൾ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരെഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്നാണ് പരീക്ഷാതീയ്യതി മാറ്റിവെച്ചത്.
 
എസ്എസ്എൽസി വിദ്യാർഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽ പരീക്ഷ. 28ന് രാവിലെ 9:45ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് 2 മണിക്ക് എന്നിങ്ങനെയായിരുന്നു പരീക്ഷ ക്രമീകരിച്ചിരുന്നത്. ഇതാണ് നാലിലേക്ക് മാറ്റിയത്. പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയാണ് നടത്തുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍