പെൺകുട്ടികൾക്കെതിരെ പീഡനവും ഭീഷണിയും : രണ്ടു യുവാക്കൾ അറസ്റ്റിൽ

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (20:31 IST)
ചടയമംഗലം: പ്രായപൂർത്തി ആകാത്ത പെണ്കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടു കേസുകളിൽ രണ്ടു പേരെ  പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ആദ്യ സംഭവത്തിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 43 കാരനാണ്‌ അറസ്റ്റിലായത്. അതെ സമയം രണ്ടാമത്തെ സംഭവത്തിൽ പതിനാലുകാരിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിലാണ് യുവാവ് അറസ്റ്റിലായത്.
 
ചടയമംഗലത്തെ കള്ളിക്കാട് കോളനി നിവാസി രാജു (43) ആണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു പിടിയിലായത്. വിവരം അറിഞ്ഞ നാട്ടുകാർ എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.
 
വർക്കല സ്വദേശിയായ വിവേക് എന്ന യുവാവാണ് പതിനാലുകാരിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും നഗ്നചിത്രങ്ങൾ നയത്തിൽ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തത്. പെൺകുട്ടിയുമായി നടത്തിയ വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങൾ റെക്കോഡ് ചെയ്യുകയായിരുന്നു. ഇത് സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കു

അനുബന്ധ വാര്‍ത്തകള്‍

Next Article