എട്ടുവയസുള്ള മൂന്നാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കീഴുപറമ്പ് ഓത്തുപള്ളിപ്പുറായി ജി.എല്‍.പി സ്കൂള്‍ അദ്ധ്യാപകനായ യാക്കിപ്പറമ്പന്‍ അബ്ദു സമദ് എന്ന 49 കാരനാണു മഞ്ചേരി പൊലീസിന്‍റെ വലയിലായത്.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി പീഡനം സംബന്ധിച്ച് മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വനിതാസെല്‍ എസ്.ഐ ദേവിയും സംഘവും കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇക്കൊല്ലം ജൂണ്‍ - നവംബര്‍ കാലയളവില്‍ പല സമയത്തായി സ്കൂളിലും ബാത്തുറൂമില്‍ വച്ചും കുട്ടിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി.
കുട്ടിയുടെ പരാതി വെളിച്ചത്തായപ്പോള്‍ മറ്റു നിരവധി കുട്ടികളും ഇത്തരം പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് നാലു കേസുകള്‍ കൂടി ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.