പതിമൂന്നുകാരിക്ക് പീഡനം: കടയുടമ പിടിയില്‍

Webdunia
ബുധന്‍, 23 ജൂലൈ 2014 (20:49 IST)
പതിമൂന്നുകാരിയായ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 40 കാരനായ കടയുടമ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വൈകിട്ട് കൈമനത്താണു  സംഭവം നടന്നത്.
 
കൈമനത്ത് സ്റ്റേഷനറികട നടത്തുന്ന രാജന്‍ എന്ന 40 കാരനെ ഇതുമായി ബന്ധപ്പെട്ട് പിടികൂടി. നിറമണ്‍കര സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ഇയാള്‍ തന്ത്രപൂര്‍വം വീടിനോട് ചേര്‍ന്നു നടത്തുന്ന കടയിലേക്ക് വിളിച്ചു വരുത്തിയാണു പീഡിപ്പിച്ചതെന്നാണ് പരാതി.
 
അടുത്തുള്ള കടയില്‍ പാല്‍ വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അറിഞ്ഞ ബന്ധുക്കള്‍ കരമന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കരമന പൊലീസ് എസ്.ഐ മോഹനനനും സംഘവുമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.