ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശി പിഎസ് ഷിജു(42) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
മകനൊപ്പം പഠിക്കുന്ന അയല്‍വാസിയായ 12വയസുകാരിയേയാണ് ഷിജു പീഡനത്തിനിരയാക്കിയത്. വീട്ടിലും പുറത്തെ ഷെഡിലും വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്.
സ്‌കൂളില്‍ വെച്ച് കുട്ടി ശാരീരികബുദ്ധിമുട്ടുകള്‍ പ്രടടിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും വിവരമറിയിക്കുകയും ചെയ്‌തു.
പീഡനം നടന്നുവെന്ന് വ്യക്തമായതോടെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഇതോടെ ഷിജു ഒളിവില്‍ പോയി. ചേര്‍ത്തല സിഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച രാത്രി എറണാകുളത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
രണ്ടു ദിവസത്തോളം പീഡനം നടന്നതായിട്ടാണ് പൊലീസ് വ്യക്തമാക്കുന്നത്.