ഡിവൈഎഫ്ഐയുടെ പീഡന പരാതിയെത്തുടർന്ന് സിപിഎം അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ എ കെ ബാലനും പി കെ ശ്രീമതിയും പി കെ ശശി എംഎല്‍എയുടെ മൊഴിയെടുത്തു. എകെജി സെന്‍ററിൽ നടന്ന മൊഴിയെടുപ്പിൽ പരാതിക്കാരിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് പി കെ ശശി ആവർത്തിച്ചു.
അതേസമയം, ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി കമ്മിഷന് കൈമാറിയിട്ടുള്ളതുകൊണ്ടുതന്നെ ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് ശശിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കമ്മിഷന്റെ പ്രാഥമിക വിലയിരുത്തൽ.
ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെൻഡ് ചെയ്യാനാണു സാധ്യത. എന്നാൽ, പാര്‍ട്ടിതലത്തിലെടുക്കുന്ന നടപടി എംഎല്‍എ സ്ഥാനത്തു തുടരുന്നതിനു തടസ്സമല്ലെന്ന വാദത്തിനാണു മുന്‍തൂക്കമുള്ളത്. അതുകൊണ്ടുതന്നെ, ശശിയുടെ നിയമസഭാംഗത്വത്തിന്റെ കാര്യത്തില്‍ നേതൃനിരയില്‍ ആശയക്കുഴപ്പത്തിലാണ് പാർട്ടി ഉള്ളത്.