ചുമതല കൈമാറിയത് കേരളത്തിലേക്ക് വരുന്നതുകൊണ്ട് മാത്രം; അറസ്‌റ്റുവരെ സമരം തുടരും
ശനി, 15 സെപ്‌റ്റംബര്‍ 2018 (12:35 IST)
ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യുന്നതുവരെ സമരം തുടരുമെന്ന് കന്യാസ്‌ത്രീകൾ. ജലന്ധര്‍ ബിഷപ്പിന്റെ ചുമതലയില്‍ നിന്ന് ഫ്രാങ്കോ മാറിയത് താത്ക്കാലികം മാത്രമാണ്. അദ്ദേഹം സ്ഥാനമൊഴിഞ്ഞിട്ടില്ല. സ്വാധീനവും പണവും രാഷ്ട്രീയ പിന്‍ബലവും ഫ്രാങ്കോ മുളയ്‌ക്കലിന് ഇപ്പോഴും ഉണ്ട്.
കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായി മാത്രമാണ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞത്. തിരിച്ചുവരുന്നത് വരെയുള്ള അധികാരം വികാരി ജനറലിനെ ഏല്‍പ്പിക്കുകയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇനി ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മാറിയാലും സമരം അവസാനിക്കില്ല.
ഫ്രാങ്കോയുടെ അറസ്‌റ്റാണ് പ്രധാനം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരടക്കം പിന്തുണയുമായി വന്നിട്ടുണ്ട്. അതേസമയം, പിണറായി വിജയൻ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും കന്യാസ്‌ത്രീകൾ പറഞ്ഞു.