ഫ്രാങ്കോ മുളയ്‌ക്കലിനെതിരെയുള്ള കന്യാസ്‌ത്രീയുടെ പരാതിയിൽ വത്തിക്കാൻ ഇടപെടുന്നു

ശനി, 15 സെപ്‌റ്റംബര്‍ 2018 (10:02 IST)
ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായുള്ള കന്യാസ്‌ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ വത്തിക്കാൻ ഇടപെടുന്നു. രണ്ട് ദിവസത്തിനുള്ളിൽ ബിഷപ്പിനെതിരെയുള്ള പരാതിയിൽ വത്തിക്കാൻ നടപടിയെടുത്തേക്കുമെന്നാണ് സൂചനകൾ. ബിഷപ്പ് സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ ഫ്രാങ്കോ മുളയ്‌ക്കലിനോട് ആവശ്യപ്പെടും.
 
അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പിന് പോലീസ് നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല എന്നു ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ഇതുകൊണ്ടാണ് ബിഷപ്പിനെതിരെ നടപടിയെടുക്കാൻ വത്തിക്കാൻ ഒരുങ്ങുന്നത്. ബിഷപ്പ് സ്ഥാനത്തുനിന്ന് അറസ്‌റ്റ് ചെയ്യുമ്പോൾ അത് സഭയ്‌ക്ക് മുഴുവൻ ദോഷമാകും, അത് ഒഴിവാക്കാനാണ് വത്തിക്കാന്റെ ശ്രമം.
 
കഴിഞ്ഞ ദിവസം മുംബൈ ആർച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. ബിഷപ്പ് മാറി നില്‍ക്കുന്നതാണ് ഉചിതം എന്നായിരുന്നു ഈ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍