ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ ഹാജരാകാമെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത

വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (07:55 IST)
ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് കിട്ടിയില്ലെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ. ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ നോട്ടീസ് കിട്ടിയാൽ ഹാജരാകും. അങ്ങനെയല്ലെങ്കിൽ ആലോചിച്ച് തീരുമാനമെടുക്കും. ആവശ്യമാണെങ്കിൽ കേസിൽ മുൻകൂർ ജാമ്യം തേടുമെന്നും അഭിഭാഷകൻ മന്ദീപ് സിംഗ് പറഞ്ഞു.
 
അതേസമയം, അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത രംഗത്തെത്തുകയും ചെയ്‌തു. നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത വ്യക്തമാക്കി.
 
ജലന്ധർ പൊലീസ് മുഖേനയും ഇമെയിൽ വഴിയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള നോട്ടീസ് കേരള പൊലീസ് ബിഷപ്പിന് അയച്ചത്. സിആർപിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍