കന്യാസ്‌ത്രീയെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചതിനെക്കുറിച്ച് തനിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്നാണ് ഫാദർ നിക്കോളാസ് മുൻപ് പറഞ്ഞിരുന്നത്. രൂപതയ്‌ക്കും വത്തിക്കാനും അയച്ച പരാതിയിൽ ഫലം കാണാത്തതിനാൽ കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തിയിരുന്നെന്നും അതിൽ വികാരിയും കന്യാസ്‌ത്രീകളും പങ്കെടുത്തിരുന്നു എന്നും ഫാദർ നിക്കോളാസ് അറിയിച്ചു.