പത്താം ക്ലാസുകാരിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗം ചെയ്തു

Webdunia
ശനി, 9 ജൂലൈ 2022 (17:12 IST)
പത്താം ക്ലാസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ സഹപാഠികളായ മൂന്നു പതിനാലു വയസുള്ള ആണ്‍കുട്ടികള്‍ പിടിയിലായി. കടലൂരിലെ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളാണ് എല്ലാവരും.
 
പ്ലസ് ടുവിന് പഠിക്കുന്ന ഒരു ആണ്‍ സുഹൃത്തിന്റെ പിറന്നാളിന് പെണ്‍കുട്ടി പങ്കെടുത്തിരുന്നു. ഇരുവരും ചേര്‍ന്ന് നിരവധി ചിത്രങ്ങളും എടുത്തിരുന്നു. പിന്നീട് ഇത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ കാണിച്ചു സഹപാഠികള്‍ തങ്ങള്‍ക്കൊപ്പം വരാന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ കുട്ടി ഇതിനു സമ്മതിച്ചില്ല.  
 
പിന്നീട് ഭീഷണി കൂടിയതോടെ ഉച്ചഭക്ഷണ സമയത്തു സഹപാഠികളില്‍ ഒരാളുടെ വീട്ടിലേക്ക് കുട്ടിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി. പെണ്‍കുട്ടിയെ മുറിയിലിട്ടു പൂട്ടിയ ശേഷം സഹപാഠികള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
 
ഇതോടെ വിവരം പെണ്‍കുട്ടി മാതാവിനോട് തുറന്നു പറഞ്ഞു. മാതാവ് അവിനങ്കുടി പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ മൂന്നു പേരെയും പിടികൂടുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article