പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം പിറവം ഫയര്‍സ്റ്റേഷനിലെ ഫയര്മനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് പുലായത്തുകോണം ഷാലേം ഭവനില്‍ ലിനു എന്ന 27 കാരനാണു പൊലീസ് വലയിലായത്.
ലിനുവിന്റെ ബന്ധുവായ കാട്ടാക്കട വീരണകാവ് സ്വദേശിയായ പെണ്‍കുട്ടിയെ അടുത്തു പരിചയപ്പെട്ട ശേഷം ഇരുവരും മൊബൈല്‍ ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറുകയും അടുപ്പം വളരുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ 2014 മാര്‍ച്ചില്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി കന്യാകുമാരിയിലെത്തിക്കുകയും ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് തങ്ങളുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തയ്യാറല്ലെന്നും മറ്റും പറഞ്ഞ് ലിനു പെണ്‍കുട്ടിയില്‍ നിന്ന് അകന്നു. ലിനുവിനു വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുകയും ചെയ്തു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരതി നല്‍കിയതിനെ തുടര്‍ന്നാണ് ലിനുവിനെ അറസ്റ്റ് ചെയ്തത്.