വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: വ്യാജ സിദ്ധന്‍ പിടിയില്‍

Webdunia
ബുധന്‍, 6 ഓഗസ്റ്റ് 2014 (16:08 IST)
വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ സിദ്ധന്‍ പിടിയിലായി. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ പാലുപ്പളളി വീട്ടില്‍ അമീര്‍ അലി എന്നയാളാണു  പിടിയിലായത്. 
 
വീട്ടമ്മയുടെ ഭര്‍ത്താവ് നടത്തുന്ന ബിസിനസിലെ നഷ്ടം നികത്താന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ നയത്തില്‍ മൊബൈല്‍ ഫോണ്‍ വഴി ആദ്യം ഇയാള്‍ വീട്ടമ്മയുമായി അടുത്തത്. വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ സുഹൃത്തു വഴിയായിരുന്നു ഇയാള്‍ ബന്ധം സ്ഥാപിച്ചത്.
 
വീട്ടമ്മയുടെ സഹോദരന്‌ ഉടന്‍ തന്നെ ഒരു അപകടം ഉണ്ടാവുമെന്ന് ഭയപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ആലത്തൂര്‍ സ്വദേശിയായ ഒരു യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലും ഇയാള്‍ പ്രതിയാണെന്ന് റിപ്പോര്‍ട്ടുണ്ട്