മാനഭംഗം: പ്രതി പിടിയില്‍

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (19:01 IST)
യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തുറ തൈവിളാകത്ത്ജറിന്‍ എന്ന ജെറി ഫെര്‍ണാണ്ടസ് (34) ആണ് പൊലീസ് പിടിയിലായത്.പള്ളിത്തുറ സ്വദേശിയായ യുവതിയെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. യുവതി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇയാള്‍ വീട്ടിലെത്തിയതറിഞ്ഞ് പൊലീസ് ഇയാളെ വലയിലാക്കി.
 
ശംഖുമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദിന്‍റെ നിര്‍ദ്ദേശ പ്രകാരം 
 മെഡിക്കല്‍ കോളേജ് സി.ഐ ഷീന്‍ തറയില്‍, തുമ്പ എസ്.ഐ ജയസനല്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.