ഇനി നോമ്പുകാലം; സംസ്ഥാനത്ത് റംസാന്‍ വ്രതം ആരംഭിച്ചു

Webdunia
വ്യാഴം, 23 മാര്‍ച്ച് 2023 (10:31 IST)
മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്ന് റംസാന്‍ വ്രതാരംഭം. ഇനിയുള്ള ഒരു മാസം ഇസ്ലാം മതവിശ്വാസികള്‍ നോമ്പ് ആചരിക്കും. ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് റംസാന്‍ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റംസാന്‍ വ്രതം ഇന്ന് ആരംഭിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റംസാന്‍ നോമ്പിന് തുടക്കമാകുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article