മാസപ്പിറവി കണ്ടു: സംസ്ഥാനത്ത് നാളെ റംസാൻ വ്രതാരംഭം

ബുധന്‍, 22 മാര്‍ച്ച് 2023 (20:20 IST)
കോഴിക്കോട്: സംസ്ഥാനത്ത് നാളെ റംസാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്‌നാട് കുളച്ചലിലും മാസപ്പിറ കണ്ടു. 
 
മാസപ്പിറവി കണ്ടതിനാൽ വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പാളയം ഇമാം വിപി ശുഹൈബ് മൗലവി,കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി എന്നിവർ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍