സംസ്ഥാനത്ത് ഇന്നലെ 172 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ രോഗബാധിതർ തിരുവനന്തപുരത്താണ്.11 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കൊവിഡ് ഉയരുന്നതിനെ തുടർന്ന് പ്രായമായവരും കുട്ടികളും ഗർഭിണികളും മാസ്ക് ധരിക്കണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.