രണ്ട് തരത്തിലുള്ള ഇൻഫ്ളുവൻസ വൈറസുകളാണുള്ളത്. ഇൻഫ്ളുവൻസ(എ,ബി) ഇതിൽ ഇൻഫ്ളുവൻസ ഏയിലുള്ള എച്ച് 1 എൻ 1, എച്ച്3എൻ2 എന്നീ വകഭേദങ്ങളാണ് രാജ്യത്ത് പടരുന്നത്. കൊവിഡിനേക്കാളും എച്ച്3എൻ2 വിൻ്റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാണെന്നാണ് ടാറ്റ മെഡിക്കൽ ആൻഡ് ഡയഗണോസ്റ്റിക്സിലെ വൈറോളജിസ്റ്റായ ഡോ. രവിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. 101-102 ഡിഗ്രിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പനി എച്ച്3എൻ2 വിൻ്റെ ലക്ഷണമാണ്. ഇവർക്ക് ശക്തമായ ചുമയും ശബ്ദത്തിൽ മാറ്റങ്ങളും കാണാൻ സാധിക്കും.ശ്വസിക്കാൻ കടുത്ത ബുദ്ധിമുട്ടാണ് ഇതിൻ്റെ ഏറ്റവും പ്രകടമായ ലക്ഷണം.
സാധാരണയായി 4-5 ദിവസം വരെയാണ് ഈ പനി നിലനിൽക്കുക. എന്നാൽ ചുമ പിന്നെയും ഒരാഴ്ച നീണ്ടുനിൽക്കും. എച്ച്3എൻ2, എച്ച്1,എൻ1 എന്നിവ സീസണലായി മാത്രം പകരുമ്പോൾ കൊവിഡ് അല്ലാതെയും കാണപ്പെടുന്നു.നിലവിൽ എച്ച്3എൻ2 മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൊവിഡ് സൃഷ്ടിക്കുന്നതിലും അധികമാണ്. പകരാനുള്ള ശേഷി കൊവിഡ് വൈറസിന് കൂടുതലുണ്ട് എന്നതാണ് മറ്റൊരു വ്യത്യാസം.