ചെന്നിത്തലയ്ക്കും സതീശനുമായി ചേരിതിരിഞ്ഞ് നേതാക്കള്‍; തലയില്‍ കൈവച്ച് സോണിയ

Webdunia
ശനി, 22 മെയ് 2021 (08:04 IST)
പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്. നേതാക്കള്‍ ചേരിതിരിഞ്ഞ് രമേശ് ചെന്നിത്തലയ്ക്കും വി.ഡി.സതീശനുമായി തര്‍ക്കിക്കുന്നു. ഹൈക്കമാന്‍ഡും ആശയക്കുഴപ്പത്തില്‍. അന്തിമ തീരുമാനം അറിയിക്കാതെ സോണിയ ഗാന്ധി. 
 
എ,ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ രമേശ് ചെന്നിത്തല തുടരണമെന്ന് ആവശ്യപ്പെടുന്നു. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും ചെന്നിത്തലയ്ക്കാണ്. തനിക്ക് ഒരുതവണ കൂടി അവസരം വേണമെന്ന് ചെന്നിത്തലയും ആവശ്യപ്പെടുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഗ്രൂപ്പ് നോക്കാതെ ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കുമെന്ന് ഹൈക്കമാന്‍ഡ് വിചാരിച്ചില്ല. അന്തിമ തീരുമാനമെടുക്കാന്‍ സോണിയ ഗാന്ധിക്ക് സാധിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ നിലപാടിനായിരിക്കും ഇനി കൂടുതല്‍ പരിഗണന. 
 
വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് യുവ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. തലമുറ മാറ്റം വേണമെന്നാണ് യുവ നേതാക്കളുടെ ആവശ്യം. യുവ എംഎല്‍എമാരെ തള്ളിയാല്‍ അത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് ഹൈക്കമാന്‍ഡിനറിയാം. അതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article