കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ പരാജയത്തിന് വഴിമരുന്നിട്ട ബാര്‍ കോഴക്കേസിന് കാരണക്കാരനായ ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തത് മാധ്യമ സംഘം പോയ ശേഷം.
വ്യാഴാഴ്‌ച കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹ നിശ്ചയം നടന്നത്. ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ വരവ് കാത്ത് മാധ്യമ പ്രവര്‍ത്തകര്‍ കാത്തിരിന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ പോയ ശേഷമാണ് ചെന്നിത്തയും മുന്‍ മുഖ്യമന്ത്രിയും എത്തിയത്.
ക്ഷണം സ്വീകരിച്ച് എത്തിയ അതിഥികള്‍ക്ക് നന്ദി പറഞ്ഞ് ഫേസ്‌ബുക്കില്‍ ചെന്നിത്തലയിട്ട പോസ്‌റ്റിലാണ് ഇരുവരും എത്തിയതായി മാധ്യമങ്ങളടക്കമുള്ളവര്‍ അറിഞ്ഞത്.
ബിജു രമേശിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-
പ്രിയരെ
എന്റെ മകള്‍ മേഘയും മുന്‍ റവന്യു മന്ത്രിയും കോന്നി എംഎല്‍എയുമായ അടൂര്‍ പ്രകാശിന്റെ മകനുമായ അജയ്കൃഷ്ണനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്ന വിവരം ഏവരെയും സന്തോഷപൂര്‍വ്വം അറിയിക്കുകയാണ്. വരുന്ന ഡിസംബര്‍ നാലിന് വൈകിട്ട് 6.30 ക്കും ഏഴിനും ഇടയില്‍ വിവാഹം നടത്താന്‍ തിരുവനന്തപുരം ഇന്ന് (23-06-2016) അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ തീരുമാനിച്ചു.
പ്രസ്തുത ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.സി. മൊയ്തീന്‍, മാത്യൂ. ടി. തോമസ്, കെ. രാജു, എ.കെ. ശശീന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍ കുമാര്‍, ഗണേഷ് കുമാര്‍ എം.എല്‍.എ, ശബരീനാഥ് എം.എല്‍.എ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
കൂടാതെ എം.എല്‍.എ.മാര്‍. രാഷ്ട്രീയ, സാമൂഹിക, സാസ്‌കാരിക, സിനിമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. എന്റെയും കുടുംബത്തിന്റെയും ക്ഷണം സ്വീകരിച്ചെത്തുകയും എന്റെ മകളെ അനുഗ്രഹിക്കുകയും ചെയ്ത എല്ലാര്‍ക്കും സ്‌നേഹത്തിന്റെ ഭാഷയിലുള്ള നന്ദി രേഖപ്പെുത്തുന്നു .