സിഡിയിലും രേഖകളിലും ഡിജിപിക്കെതിരെ തെളിവില്ല: ചെന്നിത്തല

Webdunia
വെള്ളി, 6 മാര്‍ച്ച് 2015 (17:52 IST)
വിവാദ വ്യവസായിയും തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ മുഹമ്മദ് നിസാമിനെ സംരക്ഷിക്കാൻ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ ശബ്ദരേഖയടങ്ങിയ സിഡിയും തെളിവുകളും പരിശേധിച്ചെങ്കിലും അതില്‍ ഡിജിപിക്കെതിരെ ഒന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കേസ് നന്നായി പോകണമെന്ന പിസി ജോര്‍ജിന്റെ ആത്മാര്‍ഥതയില്‍ സന്തോഷമുണ്ട്. നിലവിലെ കേസ് അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിവാദ വ്യവസായിയും തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ മുഹമ്മദ് നിസാമിനെ സംരക്ഷിക്കാൻ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ ശബ്ദരേഖയടങ്ങിയ സിഡി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജ് കൈമാറിയിരുന്നു.

നിയമസഭാ മന്ദിരത്തിലെ ചെന്നിത്തലയുടെ മുറിയില്‍ എത്തിയായിരുന്നു ജോര്‍ജ് കൂടിക്കാഴ്‌ച നടത്തിയതും സിഡി കൈമാറിയതും. നേരത്തെ നിസാമിനെ സംരക്ഷിക്കാൻ ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവുകൾ ചീഫ് വിപ്പ് ആഭ്യന്തരമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിനുശേഷം ഇന്നായിരുന്നു ശബ്ദരേഖയടങ്ങിയ സിഡിയും നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.