വിട്ടു തരില്ല, മാണിയെ ഞങ്ങല്‍ വിട്ടു തരില്ല: മാണി ഇപ്പോഴും യുഡി എഫിനൊപ്പമെന്ന് ചെന്നിത്തല

Webdunia
ഞായര്‍, 25 മാര്‍ച്ച് 2018 (10:57 IST)
യുഡിഎഫ് വിട്ടു പോയ കെഎം മാണി ഇപ്പോഴും യുഡിഎഫിനൊപ്പം തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ സഹകരിപ്പിക്കാന്‍ സിപിഎം -സിപിഐ ധാരണയായിരുന്നു. ഈ സാഹചര്യത്തില്‍ മആണി എല്‍ ഡി എഫിനൊപ്പം നില്‍ക്കുമോയെന്ന ആശങ്കകള്‍ക്കിടെ ആണ് പുതിയ വെളിപ്പെടുത്തലുമായി ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.
 
രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെഎം മാണി നിലപാട് പ്രഖ്യാപിച്ചാല്‍ മാത്രം അഭിപ്രായം പറയാമെന്നും ചെന്നിത്തല കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
അതേസമയം, കെ എം മാണിയെ മുന്നണിയിലേക്ക് എടുക്കാനാണ് സി പി എമ്മിന്റെ തീരുമാനമെങ്കിലും അതിന് കടുത്ത എതിര്‍പ്പാണ് സി പി ഐയുടെ ഭാഗത്ത് നിന്നും ഉള്ളത്. സി പി ഐയുടെ നിലപാടില്‍ സംസ്ഥാന നേതൃത്വം ഉറച്ചു നിന്നതോടെ ദേശിയ നേതൃത്വത്തിന്റെ അംഗീകാരവും ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article