കോപ്പിയടി: റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഐ ജിക്കെതിരെ നടപടിയെന്ന് ചെന്നിത്തല

Webdunia
ബുധന്‍, 6 മെയ് 2015 (20:23 IST)
കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട തൃശൂര്‍ ഐജി ടി ജെ ജോസിനെതിരെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

പിടിയിലായ മാവോയിസ്റ് നേതാവ് രൂപേഷി കേരളത്തില്‍ എത്തിച്ചു ചോദ്യംചെയ്യുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചതായും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ കേസ് അന്വേഷിക്കുന്ന എഡിജിപി ശങ്കര്‍ റെഡ്ഢി  ടി ജെ ജോസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്  നിര്‍ദ്ദേശം നല്‍കിയിരുന്നു.