ചീട്ടുകളി സംഘത്തെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ. മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു

Webdunia
ഞായര്‍, 14 മെയ് 2023 (12:36 IST)
മുച്ചീട്ടുകളി സംഘത്തെ പിടിക്കാന്‍ പോയ എസ്.ഐ മൂന്നു നില കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോബി ജോര്‍ജ്ജ് (52) ആണ് മരിച്ചത്. പൊന്‍കുന്നം ചിറക്കടവ് സ്വദേശിയാണ് ഇദ്ദേഹം.
 
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഇദ്ദേഹത്തെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ചീട്ടുകളിയും ബഹളവും നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് പരിശോധിക്കാനാണ്  എസ്.ഐ യും സംഘവും മൂന്നാം നിലയില്‍ എത്തിയത്. എന്നാല്‍ വാതില്‍ അടഞ്ഞു കിടന്നതിനാല്‍ വാതില്‍ ചവിട്ടിയപ്പോഴേക്കും താഴേക്ക് വീഴുകയായിരുന്നു.   
 

അനുബന്ധ വാര്‍ത്തകള്‍

Next Article