കതിരൂര്‍ മനോജ് വധം: സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് രാജ്നാഥ് സിംഗ്
കതിരൂര്‍ മനോജ് വധ കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.കതിരൂറില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതിന് പിന്നില്‍ ബി.ജെ.പിയുടെ വളര്‍ച്ചയിലുള്ള അസൂയയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെയും ബംഗാളിലെയും രാഷ്ട്രീയ കൊലപാതകങ്ങള്‍ കേന്ദ്രത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യസ്തമാണെന്ന കാരണത്താല്‍ എതിരാളികളെ കായികമായി ആക്രമിക്കുന്നത് ശരിയായ രീതിയല്ല രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിന് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തിയേ മതിയാവൂ. അക്രമം ഒന്നിനും പരിഹാരമല്ല രാജ്നാഥ് സിംഗ് പറഞ്ഞു.