കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തതിന് പിന്നില്‍ സംസ്ഥാന കോണ്‍ഗ്രസിലെ മൂന്ന് നേതാക്കളാണെന്നും ഇതിന്‍റെ ഫലം പ്രവര്‍ത്തകര്‍ അനുഭവിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാജ്യസഭാ സീറ്റ് കൈമാറ്റം ചെയ്തതിന് രാഹുല്‍ ഗാന്ധിയെ കുറ്റം പറയേണ്ട കാര്യമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കേരളത്തിലെ ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്ന് മൂന്ന് സംസ്ഥാന നേതാക്കള്‍ക്ക് പിറകെയാണ്. ആ നേതാക്കള്‍ തന്നെയാണ് എല്ലാത്തിനും കാരണം. ആ മൂന്നുപേരെ ചോദ്യം ചെയ്യാന്‍ വരും കാലങ്ങളിലും പാര്‍ട്ടിയില്‍ ആര്‍ക്കും കഴിയില്ല - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.