'പ്രേമം' സിനിമ ചോര്‍ന്നതിന് ഉത്തരവാദിത്തം നിര്‍മാതാവിനെന്ന് ഉണ്ണിത്താന്
'പ്രേമം' സിനിമയുടെ പ്രിന്‍റ് ചോര്‍ന്നതിന് പിന്നില്‍ നിര്‍മാതാവിനാണ് കൂടുതല്‍ ഉത്തരവാദിത്തമെന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് . സെന്‍സര്‍ കോപ്പി ഭേദഗതികള്‍ക്കായി കൊണ്ടുപോകുന്നത് നിര്‍മാതാവാണ്. അത്തരം സാഹചര്യങ്ങളില്‍ സിനിമ ചോരാന്‍ സാധ്യയുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്ത് പറഞ്ഞു
സിനിമകളുടെ നിലനില്‍പിന് വൈഡ് റിലീസ് ആവശ്യമാണെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. പ്രേമം സിനിമയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ തീയറ്ററുകള്‍ അടച്ചിടുന്നത് ബാഹുബലി സിനിമയുടെ വൈഡ് റിലീസ് തടയാനാണെന്നും അദ്ദേഹം പറഞ്ഞു.