മഴക്കാലം വന്നു, കടലാക്രമണവും; വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ തീരദേശവാസികൾ

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (11:05 IST)
മഴ കനത്തതോടെ പ്രതിസന്ധിയിലായിരിക്കുന്നത് തീരപ്രദേശവാസികൾ ആണ്. കൊച്ചിയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. മഴയ്ക്കൊപ്പം കാറ്റും കനത്തതോടെ തിരയുടെ ശക്തി വർദ്ധിച്ചിരിക്കുകയാണ്. ആക്രമണം രൂക്ഷമായതോടെ മത്സ്യബന്ധതൊഴിലാളികൾക്ക് കടലിലേക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.
 
വീടുകൾ കടലെടുക്കുമോ എന്ന പേടിയിലാണ് തീരദേശവാസികൾ. വഞ്ചികൾ കടലിലിറക്കാൻ സാധിക്കാതെ ആയതോടെ തീരമേഖല പട്ടിണിയുടെ വക്കിലാണ്. ചെല്ലാനം, കണ്ടക്കടവ്, മാനാശേരി തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടത്തും പുലിമുട്ടുകള്‍ ഇല്ലാത്തതു കാരണം വീടുകള്‍ കടലെടുക്കുമെന്ന ആശങ്കയിലാണ് തീരദേശവാസികള്‍.  
 
ഈ സാഹചര്യം ഇങ്ങനെ തുടരുകയാണെങ്കിൽ ജീവനു തന്നെ ഭീഷണിയാണെന്ന് തീരദേശവാസികൾ വ്യക്തമാക്കി. കാലവര്‍ഷം ആരംഭിച്ചതോടെ തീരദേശവാസികളുടെ ദുരിതവും ആരംഭിച്ചിരിക്കുകയാണ്. എന്നിട്ടും അധികാരികള്‍ തീരദേശവാസികളെ സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article