കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാളെ തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 മെയ് 2023 (13:09 IST)
കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അറിയിപ്പ് നല്‍കിയത്.  നാളെ തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനുള്ള സാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 
 
ചക്രവാതച്ചുഴി മെയ് 7 ന് ന്യൂനമര്‍ദ്ദമായും മെയ് എട്ടോടെ തീവ്ര-ന്യൂനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ-ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article