തിരുവനന്തപുരത്ത് മ​തി​ലി​ടി​ഞ്ഞ് വീ​ണ് അ​മ്മ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളും മ​രി​ച്ചു

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (19:12 IST)
വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞ് വീ​ണ് അ​മ്മ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളും മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് ക​ര​കു​ള​ത്താ​യി​രു​ന്നു സം​ഭ​വം.

ചെ​മ്പ​ക​ശേ​രി സ​ലീ​മി​ന്‍റെ ഭാ​ര്യ സ​ജി​ന മ​ക്ക​ളാ​യ സ​ഫാ​മ, ഫ​ർ​സാ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക​ൻ ഇ​ർ​ഫാ​ൻ പ​രുക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​തി​ലി​ടി​ഞ്ഞ് വീ​ടി​നു​മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.
Next Article