എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴ: 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ്

Webdunia
തിങ്കള്‍, 22 മെയ് 2023 (17:25 IST)
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
 
ഇന്ന് ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന പ്രവചനത്തെ തുടർന്ന് ജില്ലയിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് എന്നത് കൊണ്ട് അർഥമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article